Wednesday, 20 August 2014

റിഫ്ലെക്സോളജി (പാദമര്‍മ്മ ചികിത്സ )


റിഫ്ലെക്സോളജിയെ ക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് 

റിഫ്ലെക്സോളജി ഒരു ഹോളിസ്റ്റിക് ചികില്‍സാ രീതിയാണ്‌ . ലോകമെങ്ങും ഇപ്പോള്‍ പ്രശസ്തിയാര്‍ജിച്ച അതീവ സൌമ്യവും സുഖകരവും ആയ ഈ ചികില്‍സപദ്ധതി  ഇപ്പോള്‍ ലോട്ടസ് ഫീറ്റ്‌ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു .
എന്താണ് റിഫ്ലെക്സോളജി?
പേര് വ്യക്തമാക്കുന്നതുപോലെ തന്നെ , മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹവും അതിന്റെ പ്രവര്‍ത്തനവും കേന്ദ്രീകരിച്ചുള്ള ചികിത്സയാണിത്. ശരീരത്തിലെ നാഡീ ഞരമ്പുകള്‍ കൈകാലുകളില്‍ കൂട്ടിമുട്ടുന്നുണ്ട്; ഈ ശാസ്ത്രീയതത്വത്തില്‍ ഊന്നിക്കൊണ്ട് അതത് നാഡികളെ ഉത്തേജിപ്പിച്ചു അവ നിയന്ത്രിക്കുന്ന ശരീരഅവയവങ്ങളെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥകളെ നിയന്ത്രിക്കുകയാണ് റിഫ്ലെക്സോളജി ( പാദ മര്‍മ്മചികില്‍സ ) ചെയ്യുന്നത് . അതുവഴി ശരീരത്തിനെയും  മനസ്സിനെയും ശാന്തമാക്കുവാന്‍  സഹായിക്കുന്നു.
എങ്ങനെയാണു റിഫ്ലെക്സോളജി പ്രവര്‍ത്തിക്കുന്നത്‌?
റിഫ്ലെക്സോളജി തെറാപ്പിസ്റ്റ് നിങ്ങളുടെ പാദത്തില്‍ കേന്ദ്രീകൃതമായിരിക്കുന്ന നാഡീ മര്‍മ്മങ്ങള്‍ ശാസ്ത്രീയമായി തടവി സ്വസ്ഥമാക്കുകയും അവയുടെ ഊര്‍ജസ്വലത വീണ്ടെടുക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം അതത് ശരീരഅവയവങ്ങളെ ഉത്തേജിപ്പിക്കുന്നു . ഉദാഹരണത്തിന് നിങ്ങളുടെ കാലിലെ എന്‍ഡോക്രൈന്‍ മര്‍മ്മങ്ങള്‍ ഉത്തേജിപ്പിക്കുമ്പോള്‍ എന്‍ഡോക്രൈന്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വളരെ ആശ്വാസം ഉണ്ടാവുന്നതാണ്.
റിഫ്ലെക്സോളജി വഴി നിങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രയോജനങ്ങള്‍ .


1.      ശരീരത്തെ ശാന്തമാക്കുന്നു.
2.ശസ്ത്രക്രിയക്ക് ശേഷമുള്ള വേദനകള്‍ കുറക്കുവാനും , ആരോഗ്യം വീണ്ടെടുക്കുവാനും
3.      മാനസികസംഘര്‍ഷം ഇല്ലാതെയാക്കുവാന്‍
4.      രക്തചന്ക്രമണം പുനരുജ്ജീവിപ്പിക്കാന്‍.
5.      പ്രസവശേഷമുള്ള ശാരീരിക ,മാനസിക രക്ഷകള്‍ക്ക്
6.      ഉറക്കക്കുറവിന്
7.      പുറം വേദന , കഴുത്തുവേദന , സന്ധിവേദന തുടങ്ങിയവക്ക്
8.      മൈഗ്രൈന്‍ 

11.  കിമോതെറാപ്പി മൂലമുള്ള വിഷമങ്ങള്‍ക്ക്
12.  ഐ.റ്റി.മേഖലകളിലെ ജോലിയുമായി ബന്ധപെട്ട അസുഖങ്ങള്‍ക്ക് .

ഈ ചികിത്സ  എങ്ങിനെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു 

ശാരീരികമായ സംഘര്‍ഷവും പിരിമുറുക്കവും നാഡീവ്യൂഹത്തിനെ ദുര്‍ബലമാക്കുമ്പോള്‍ അത് കാലുകളിലും കൈകളിലും കൂടുതലായി കേന്ദ്രീകരിക്കുകയാണ് ചെയ്യുക . ഇത് തന്നെയാണ് റിഫ്ലെക്സോളജിയുടെ അടിസ്ഥാനവും . അതുകൊണ്ടുതന്നെ  റിഫ്ലെക്സോളജി ചെയ്യുമ്പോള്‍ എല്ലാതരം സംഘര്‍ഷങ്ങള്‍ക്കും അയവുണ്ടായി ശരീരവും മനസ്സും ഉത്സാഹവും ഉന്മേഷവും വീണ്ടെടുക്കുന്നു .
ഇതും കൂടി അറിയൂ .
·         റിഫ്ലെക്സോളജിക്ക് മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ല .തെറാപ്പിയുടെ ആരംഭത്തില്‍ ശരീരത്തിന് നേരിയ വേദനകൂടുതല്‍ / അസ്വസ്ഥത ഉണ്ടായേക്കാം . എന്നാല്‍ ഒരിക്കലും വിഷമിക്കേണ്ട അത് തീര്‍ച്ചയായും റിഫ്ലെക്സോളജി നിങ്ങള്ക്ക് ഗുണകരമായി പ്രവര്‍ത്തിച്ചു തുടങ്ങി എന്നതിന് തെളിവാണ് . വളരെ പെട്ടെന്ന് തന്നെ സ്വാസ്ഥ്യം വീണ്ടുകിട്ടുന്നതാണ് .ഓരോ തെറാപ്പി സെഷന്‍ കഴിഞ്ഞും നിങ്ങള്‍ പൂര്‍വാധികം ഉന്മേഷവും ഊര്‍ജവും ഉള്ളവര്‍ ആയിരിക്കും .  റിഫ്ലെക്സോളജി ഒരിക്കലും ഔഷധചികിത്സക്കോ /ശസ്ത്രക്രിയക്കോ പകരമല്ല  എന്ന് വീണ്ടും ഓര്‍മിപ്പിക്കട്ടെ . ഇത് ഒരു സ്വാസ്ഥ്യ ചികില്‍സയാണ് .

·         
·കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
  www.lotusfeet.infoഅല്ലെങ്കില്‍  വിളിക്കുക +91 9633743588